Latest NewsNewsIndia

പ്രശസ്ത നടിയുടെ കോമയിലായിരുന്ന മകള്‍ അന്തരിച്ചു

മുംബൈ•നടി മൗഷുമി ചാറ്റർജിയുടെ മൂത്ത മകൾ അസുഖത്തെ തുടർന്ന് അന്തരിച്ചു. 45 വയസായിരുന്നു. ടൈപ്പ് 1 പ്രമേഹ രോഗിയായ അവര്‍ 2018 മുതൽ കോമയിലായിരുന്നു. മൗഷുമിക്ക് 18 വയസ്സുള്ളപ്പോൾ ജനിച്ച പയൽ ബാന്ദ്രയിലെ അവബായ് പെറ്റിറ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.

Moushumi

പായലിന് ഭര്‍ത്താവ് ചികിത്സയും ഭക്ഷണക്രമവും അവഗണിക്കുന്നുവെന്ന് ആരോപിച്ച് മകളെ വിട്ടുകിട്ടാന്‍ പയലിന്റെ ഭർത്താവ് ഡിക്കി സിൻഹയ്‌ക്കെതിരെ മൗഷുമിയും ഭർത്താവും നിയമപോരാട്ടം നടത്തിയിരുന്നു. പായലിന്റെ മെഡിക്കല്‍ ബില്ലുകള്‍ ഭര്‍ത്താവ് അടച്ചില്ലെന്നും അവര്‍ ആരോപിച്ചു.

പായലിന്റെ മരണത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

shortlink

Post Your Comments


Back to top button