തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവപരിതാപകരമെന്ന് ധവളപത്രമിറക്കി പ്രതിപക്ഷം . പൊതുകടം മൂന്നരവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയായെന്നും 30 ശതമാനം നികുതി പിരിവ് അവകാശപ്പെട്ട സര്‍ക്കാരിന് നേടാനായത് 12 ശതമാനത്തില്‍ താഴെ വര്‍ധനവാണെന്നും ധവളപത്രത്തിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല നികുതിവകുപ്പില്‍ അരാജകത്വമാണെന്നും ധനമന്ത്രി തോമസ് ഐസക് നോക്കുകുത്തിയായെന്നും ധവളപത്രം തയാറാക്കിയ വി.ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.
സര്‍ക്കാരിന്റെ കടമെടുപ്പ് തോന്നിയ പോലെയാണെന്നും ധൂര്‍ത്ത് എങ്ങും വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആര്‍ഭാടം നിയന്ത്രിക്കണമെന്നും നികുതിവകുപ്പ് പുനഃസംഘടിപ്പിക്കണമെന്നും ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു.
Post Your Comments