Latest NewsIndiaNews

ദേശീയ പൗരത്വ ഭേദഗതി നിയമം : മൂന്ന് മുഖ്യമന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു : ഇനി.. ബില്ല് സംബന്ധിച്ച് തന്റെ നയം വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു ബില്ല് സംബന്ധിച്ച് തന്റെ നയം വ്യക്തമാക്കി രാഷ്ട്രീയ തന്ത്രജ്ഞനും ജനതാ ദള്‍ നേതാവുമായ പ്രശാന്ത് കിഷോര്‍. പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചുവെന്നും ഇനി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : ദേശീയ പൗരത്വ ബില്‍ : നിലപാട് വ്യകത്മാക്കി യു.എന്‍

‘പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചു. ഇനി ജുഡീഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. മൂന്നു മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്/കേരളം/ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇതുവരെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും കേരളത്തില്‍ അനുവദിക്കില്ല. ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടെടുത്തു. ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണ് ബില്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന, ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്തോളം പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button