കൊച്ചി : പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ പി സൈനബ, നിരത്ത് ഉപവിഭാഗം നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ എൻ സുർജിത്, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പി കെ ദീപ എന്നിവരെയാണ് മന്ത്രി ജി സുധാകരന്‍റെ നിർദേശപ്രകാരം സസ്‌പെൻഡ് ചെയ്തത്. അതേസമയം സംഭവത്തിൽ റിപ്പോർട്ട് നൽകാനും പിഡബ്ല്യൂഡി വിജിലൻസ് വിഭാഗത്തോട് മന്ത്രി നിർദേശിച്ചു.
Also read : കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം : സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
അതേസമയം കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. അടുത്ത വെള്ളിയാഴ്‍ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു. അതോടൊപ്പം തന്നെ പാലാരിവട്ടം അപകടത്തിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കുഴി അടയ്ക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായത്. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്നും യദുലാലിന്‍റെ മരണം മറക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments