ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ വോട്ടിനിട്ടത്. രാജ്യസഭയില്‍ ബുധനാഴ്ചയാണ് ബില്‍ പരിഗണിച്ചത്.
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ലോക്‌സഭയില്‍ കഴിഞ്ഞദിവസം പൗരത്വ ബില്‍ പാസാക്കിയത്.
എന്താണ് പൗരത്വ (ഭേദഗതി) ബില്‍, 2019 എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് വിവാദമാകുന്നത് ? എങ്ങനെയാണ് ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുക.
1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.
എന്നാല്‍ പൗരത്വഭേദഗതിബില്ലിനുനേരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അക്രമാസക്തമായ പ്രതിഷേധമാണ് അസമിലും ത്രിപുരയിലും നടക്കുന്നത്. മറ്റുസംസ്ഥാനങ്ങളെക്കാളേറെ എതിര്‍പ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുയരുന്നത് എന്തുകൊണ്ടാണ്?
* പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014 മാര്‍ച്ച് 31-നുമുമ്ബ് അഭയാര്‍ഥികളായെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കാണ് പുതിയ ബില്‍ പ്രകാരം പൗരത്വംലഭിക്കുക.
* ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറിയ ഹിന്ദുക്കള്‍ക്ക് ബില്‍ പ്രയോജനംചെയ്യുമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക.
* ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഈ സംസ്ഥാനങ്ങളുടെ തനിമ കുടിയേറ്റക്കാരുടെ വരവോടെ ഇല്ലാതാവുമെന്നും കാലക്രമേണ അവര്‍ ഈ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുമെന്നും അവര്‍ ഭയക്കുന്നു.
* അസമീസ് ഭാഷ സംസാരിക്കുന്നവര്‍ 1991-ല്‍ 51 ശതമാനമായിരുന്നു. 2011-ല്‍ അതു 48 ശതമാനമായി കുറഞ്ഞു. ബംഗാളി സംസാരിക്കുന്നവര്‍ ഇക്കാലത്തിനിടെ 22 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ന്നു.
* ബംഗാളി ഹിന്ദുക്കള്‍ ഭൂരിപക്ഷമായ അസമിലെ ബരാക് താഴ്വരയില്‍ അസമീസിനെ സംസ്ഥാനഭാഷയായി അംഗീകരിച്ചിട്ടുമില്ല. ഇതെല്ലാം തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു.
* അന്നാട്ടുകാരുടെ തൊഴില്‍സാധ്യത നഷ്ടപ്പെടുമെന്നും വിഭവങ്ങള്‍ കുടിയേറ്റക്കാരുമായി പങ്കിടേണ്ടിവരുമെന്നുമുള്ള ആകുലതയുമുണ്ട്.
* 1985-ലെ അസം കരാറിന് വിരുദ്ധമാണ് ഇപ്പോഴത്തെ ബില്‍ എന്ന ആക്ഷേപമുണ്ട്. വിവിധ സംഘടനകളുടെ വര്‍ഷങ്ങള്‍നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് അസം കരാര്‍ ഒപ്പിട്ടത്. അതനുസരിച്ച് 1971 മാര്‍ച്ച് 24-നുശേഷം കുടിയേറിയ ആര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസത്തിന് അനുമതിയില്ല. അതിന് മതവ്യത്യാസമില്ല. പുതിയ ബില്‍ അസം കരാറിനെയും ഇല്ലാതാക്കുമോ എന്ന ഉത്കണ്ഠ നിലനില്‍ക്കുന്നു.
അതേസമയം, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഈ കാരണങ്ങള്‍ ബാധിയ്ക്കുന്നില്ല
Post Your Comments