റിയാദ് : മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. റിയാദിലെ ഒരു ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ച് മുറിയിൽ തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല.
Also read : ഭീകരാക്രമണം : മരണസംഖ്യ ഉയരുന്നു
അപകട സമയത്ത് കുട്ടികളുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments