മൊബൈല്‍ ഫോണ്‍ നോക്കി അശ്രദ്ധമായി നടക്കുന്ന പലര്‍ക്കും അപകടം സംഭവിച്ച വാര്‍ത്ത നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നയാള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. അടുത്തുണ്ടായിരുന്നവര്‍ ഇയാളെ ട്രാക്കില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് കയറ്റിയതു കൊണ്ട് അപകടം ഒഴിവായി. ഇയാളെ അവിടെ നിന്ന് മാറ്റിയപ്പോള്‍ തന്നെ മറ്റൊരു ട്രെയിന്‍ വരുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. എന്നാല്‍ അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുശാന്ത് നന്ദ ഐഎഫ്എസ് എന്നയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
The difference between mobile addiction & slavery is that slaves r fully aware that they are not free. The man escaped as no train was approaching, all will not be that lucky. pic.twitter.com/Jvi0lWtSEs
— Susanta Nanda IFS (@susantananda3) December 11, 2019
Post Your Comments