Latest NewsNews

ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഒരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി

ഞായറാഴ്ച ഇന്ത്യയിലെത്തുമെന്ന അറിയിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന വിവരം പുറത്ത് വരുന്നത്.

അതേസമയം ഗുവാഹത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ജപ്പാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തരമന്ത്രി അസുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കുകയുണ്ടായി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെന്‍. പൗരത്വ (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗ്ലദേശിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണു നടപടിയെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button