ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്‌റ്‌റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.എ/ എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളയില്‍ എം.ഫില്‍/ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫാര്‍മസിസ്റ്റിന് ബിഫാം/ ഡിഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയും എക്‌സ്‌റേ ടെക്‌നീഷ്യന് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും രണ്ട് വര്‍ഷത്തെ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയുമാണ് യോഗ്യത.
Also read : സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
പ്രായപരിധി 2020 ജനുവരി ഒന്നിന് 40 കവിയാന്‍ പാടില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷന്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 ജനുവരി 4 രാവിലെ 11ന് മുമ്പായി കുയിലിമല സിവില്‍ സ്റ്റേഷന് സമീപത്തുള്ള എന്‍.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ്/ സ്പീഡ് പോസ്റ്റ് വഴിയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍ 04862 232221
Post Your Comments