റായ്പുര്‍: രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം(എസ്ടിഎഫ്) ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു എസ്ടിഎഫ് ജവാന് പരിക്കേറ്റു. സുക്മ ജില്ലയിലെ മോര്പള്ളി, ടിമാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകള്‍ക്കായുള്ള തെരച്ചിലിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിന് മുൻപ് മോര്പള്ളിയില് മാവോയിസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്.
Post Your Comments