ശ്രീനഗര്‍: കശ്മീര്‍, ലഡാക്ക് മേഖലകളില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി. ലോക്‌സഭയിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ യുടി വികസനം സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡിയാണ് രേഖാമൂലം മറുപടി നൽകിയത്. കേന്ദ്രം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്രവികസനത്തിനായി പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിൽ എട്ട് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ അനുമതി നൽകി.രണ്ടു എയിംസ് ഉൾപ്പെടെ എട്ടു മെഡിക്കല്‍ കോളേജുകളുടെ വിവിധ ഘട്ടങ്ങളുടെ നിര്‍മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ദോദ, കത്വ, ബാരാമുള്ള, അനന്ദ്‌നാഗ്, രജൗരി, ഉദ്ദംപൂര്‍, ഹന്ദ്‌വാരാ എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജുകളുടെ നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റേയും ലഡാക്കിന്റേയും എല്ലാവിധ പുരോഗതിക്കും വേണ്ടി കേന്ദ്രം അക്ഷീണം പ്രയ്തനിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, ഹോസ്റ്റല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, എല്‍ടിസി, നിശ്ചിത മെഡിക്കല്‍ അലവന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍, പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്ന ദിവസം മുതല്‍ ജമ്മു കശ്മീരിലും ലഡാക്കിലും ജോലി ചെയ്യുന്ന അത്തരം എല്ലാ ജീവനക്കാര്‍ക്കും 4800 കോടിയോളം രൂപ ലഭിക്കുന്നതിന് അനുമതിയായെന്നും കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
Post Your Comments