Latest NewsKeralaMollywoodNews

മാമാങ്കത്തിന്റെ തിരക്കഥാകൃത്ത് സജീവ് പിള്ള തന്നെ; ശങ്കർ രാമകൃഷ്ണന്റെ പേര് മാറ്റണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി.

സിനിമയുടെ മുന്‍ സംവിധായകന്‍ കൂടിയായ സജീവ് പിള്ള നല്‍കിയ ഹർജിയിലാണു കോടതി വിധി പറഞ്ഞത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു. സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി.

ALSO READ: ‘നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം’; മാപ്പപേക്ഷയുമായി ഷെയ്ന്‍ നിഗം

എം പത്‌മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്‌ലാന്‍, കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button