Latest NewsNewsBusiness

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നു : ഇനി പൂര്‍ണ നിയന്ത്രണം റിസര്‍വ് ബാങ്കിന്

തിരുവനന്തപുരം: അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കി റിസര്‍വ് ബാങ്ക്. ഈ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. ഇതിനുള്ള കരടുബില്‍ തയ്യാറാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരശേഖരണം കേന്ദ്ര ധനമന്ത്രാലയം പൂര്‍ത്തിയാക്കി.

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കണമെന്നത് റിസര്‍വ് ബാങ്കിന്റെ ദീര്‍ഘകാല ആവശ്യമാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ് അര്‍ബന്‍ ബാങ്കുകള്‍. എന്നാല്‍, ബാങ്കിങ് കാര്യങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പൊതുകാര്യങ്ങള്‍ മാത്രമാണ് അര്‍ബന്‍ ബാങ്കിന് ബാധകമാകുക. ബാക്കി നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇതിലാണ് മാറ്റംവരുത്തുന്നത്.

പുതിയ വ്യവസ്ഥയനുസരിച്ച് അര്‍ബന്‍ ബാങ്കുകളില്‍ പരിശോധന നടത്താനുള്ള പൂര്‍ണ അധികാരം റിസര്‍വ് ബാങ്കിനാകും. ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ കാര്യങ്ങളിലുള്ള നിര്‍ദേശം എന്നിവ മാത്രമാക്കി സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തും. വാണിജ്യബാങ്കുകള്‍ക്കുള്ള എല്ലാ നിബന്ധനകളും അര്‍ബന്‍ ബാങ്കിനു ബാധകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button