ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയായി.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. 97നെതിരെ 117 വോട്ടിനാണ്സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയത്. കെ.കെ. രാഗേഷ് എം.പിയാണ്സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടത്.ഈ ബില്‍ വെറുതെ കൊണ്ടുവന്നതല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ വെറുതെ ഭരിക്കാന്‍ മാത്രമല്ല അധികാരത്തിലേറിയത്. 50 വര്‍ഷം മുമ്പ് ബില്‍ കൊണ്ടുവന്നുവെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.
അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവര്‍ സംരക്ഷിച്ചില്ല. അവര്‍ അഭയം തേടി ഇന്ത്യയിലെത്തി. ഇന്ത്യ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ്. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്കാന് നേരത്തെ വ്യവസ്ഥയുണ്ട്. അതിനാലാണ് ഈ ബില്ലില്‍ അവരെ ഉള്‍പ്പെടുത്താത്തത്. മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനും വ്യവസ്ഥയുണ്ട്. അയല്‍ക്കാരായ മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് ബില്ലെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments