നടന്‍ ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു ആരാധകന് താരം നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം സഹിതമായിരുന്നു ആരാധകന്റെ കമന്റ്. രാജീവ് രവീന്ദ്രന്‍ എന്ന ആരാധകനാണ് ഉണ്ണി മുകുന്ദന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നേരിട്ട് കാണാനുള്ള അതിയായ ആഗ്രഹം പങ്കുവെച്ചത്. എന്നാല്‍ ഇതു കണ്ട താരം അടുത്ത ചിത്രമായ മേപ്പടിയാന്റ ഷൂട്ടിങ്ങ് നടക്കുന്ന ഈരാറ്റുപേട്ടയിലെ ലൊക്കേഷനിലേക്ക് 18ാം തീയ്യതിയ്ക്ക് ശേഷം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടെ നിന്ന് ചിത്രമെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ഉണ്ണി കമന്റ് ചെയ്തു. കൂടാതെ ഇനി ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ഇടേണ്ട ആവശ്യം ഇല്ലെന്നും ഉണ്ണി മുകുന്ദന്‍ രാജീവിനെ അറിയിച്ചു. ഉണ്ണിയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
Post Your Comments