ചെന്നൈ: ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം ആയ റിസാറ്റ് 2 ബിആര്‍1 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. റിസാറ്റ് വഹിക്കുന്നത് പിഎസ്എല്‍വി സി 48 ആണ്. ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 11 വൈകിട്ട് 3.25 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
പിഎസ്എല്‍വിയുടെ 50-ാമത്തെ വിമാനവും ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75 -ാം വിക്ഷേപണവുമാണ് ഇന്ന് നടക്കുക. നാല് സ്ട്രാപ്പ് ഓണ്‍ ബൂസറ്റേഴ്‌സ് ഉള്ള QL വേരിയന്റ് ഉപയോഗിച്ച് റോക്കറ്റ് ഉയര്‍ത്തുന്ന രണ്ടാമത്തെ വിമാനമാണിത്.
അമേരിക്ക, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇതിനോടൊപ്പം വിക്ഷേപിക്കും. അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് വിദേശ ഉപഗ്രഹങ്ങളാണ് ഇതിനൊപ്പം വിക്ഷേപിക്കുന്നത്. 0.3 മീ റെസല്യൂഷനില്‍ ചിത്രം പകര്‍ത്താന്‍ കഴിവുള്ള റഡാര്‍ എര്‍ത്ത് നീരീക്ഷണ സാറ്റ്‌ലൈറ്റാണ് റിസാറ്റ് 2 ബിആര്‍ 1.
Post Your Comments