KeralaLatest NewsNews

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ. ദേശീയ നേതൃത്വം തയാറാക്കിയ സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമം പ്രകാരം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. പക്ഷേ, ദേശീയ നേതൃത്വം തയാറാക്കിയ 10 അംഗ യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളാരും പത്രിക പോലും സമർപ്പിച്ചില്ല. കോൺഗ്രസ് ഗ്രൂപ്പ് നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിനോടു മുഖം തിരിച്ചതാണ് കാരണം.

അഞ്ച് നേതാക്കൾ വീതം എ, ഐ ഗ്രൂപ്പുകളിൽ നിന്ന് ഉൾപ്പെട്ടതായിരുന്നു യോഗ്യതാ പട്ടിക. എതു മാനദണ്ഡം പ്രകാരമാണു പട്ടിക തയാറാക്കിയതെന്ന് പക്ഷേ, ആർക്കും അറിയില്ല. എല്ലാ നടപടിക്രമവും െതറ്റിയ അമ്പരപ്പിൽ ദേശീയ നേതൃത്വം നൽകുന്നതു വിചിത്രമായൊരു മറുപടി: ‘അപ്രതീക്ഷിത സാങ്കേതിക കാരണങ്ങളാൽ 3 ദിവസ്സമായി നാമനിർദേശ പത്രിക സമർപ്പിക്കാനാവുന്നില്ല. പ്രശ്നം ഉടൻ പരിഹരിക്കുകയും പത്രിക സമർപ്പിക്കാൻ ഉചിതമായ സമയം അനുവദിക്കുകയും ചെയ്യും.

സംഘടനയുടെ ഭരണഘടന പ്രകാരമല്ല, തിരഞ്ഞെടുപ്പെന്ന പരാതിയുമായി പ്രവർത്തകർ കോടതി കയറിയതോടെ കാര്യങ്ങൾ കൈവിട്ടു. തിരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതൃത്വങ്ങളും തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യരായ നേതാക്കളുടെ പട്ടിക പുറത്തുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടിയും തിരിച്ചടിച്ചു. എംപിമാരായ ഹൈബി ഈഡനും രമ്യ ഹരിദാസും എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും ഉൾപ്പെട്ട പട്ടികയാണു വിവാദത്തിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button