
കൊച്ചി: യുവതിയുടെ കൊലപാതകത്തിൽ ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഉദയംപേരൂർ സ്വദേശി വിദ്യ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. സെപ്റ്റംബർ മാസത്തിലായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ പേയാടുള്ള റിസോർട്ടിൽ പ്രേംകുമാർ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രേംകുമാറും കാമുകിയും ചേർന്ന് വിദ്യയുടെ മൃതദേഹം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ മറവ് ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.
Also read : യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചു
ഭാര്യയെ കാണാതായെന്ന ഭർത്താവ് പ്രേം കുമാറിന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നു. ശേഷം ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാമുകി അനിതയും പ്രേം കുമാറും കസ്റ്റഡിയിലാവുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതികളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
Post Your Comments