തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന് ശേഷം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത് 900 കിലോഗ്രാം ഭക്ഷണാവശിഷ്ടം. 700 കിലോ പേപ്പര്‍, 22,000 പെറ്റ് ബോട്ടില്‍,150 കിലോ ഭക്ഷണാവശിഷ്ടം കലര്‍ന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, 180 കിലോ പ്ലാസ്റ്റിക് മാലിന്യം, 30 കിലോ പാള, കരിമ്പിന്‍ ചണ്ടി, 850 കിലോ കാര്‍ട്ടണുകള്‍, 15 കിലോ തുണി, 50 കിലോ നൈലോണ്‍, തുണി, ഫ്ലക്സ് മാലിന്യങ്ങള്‍, 30 കിലോ ടിഷ്യു പേപ്പര്‍, 4 കിലോ പിവിസി പൈപ്പ് എന്നിവയാണ് നീക്കം ചെയ്‌തത്.
അതേസമയം ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയ ഓയസീസ് കാറ്ററിങ്, ലൈഫ് ഇവന്റ്സ്, ശിവന്‍ ജ്യൂസ് എന്നിവർക്കെതിരെ പിഴചുമത്തി നോട്ടിസ് ഉടന്‍ നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
Post Your Comments