മുംബൈ: നേട്ടം സ്വന്തമാക്കാനാകാതെ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 247.55 പോയിന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയിന്റ് താഴ്ന്ന് 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ പ്രതികൂല അന്തരീക്ഷത്തിന് കാരണം.
കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫിസി ബാങ്ക്, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, ഗെയില്‍, ബിപിസിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐഒസി, ടിസിഎസ്, ആക്സിസ് ബാങ്ക്,യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also read : സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ
വ്യാപാര ആഴ്ചയിലെ രണ്ടാം ദിനമായ ഇന്ന് കാര്യമായ നേട്ടം കൈവരിക്കാതെയാണ് ഓഹരിവിപണി തുടങ്ങിയത്. സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 818 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Post Your Comments