Latest NewsNewsIndia

സ്നേഹാദരമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ടൊരു പൂച്ചെണ്ട്; ഉദ്യോഗസ്ഥന് 5000 രൂപ പിഴ വിധിച്ച് കമ്മീഷണർ

മുംബൈ: വലിയ ചടങ്ങായിരുന്നു അത്, ഉയർന്ന ഉദ്യോഗസ്ഥനായ മുനിസിപ്പൽ കമ്മിഷണർക്ക്, മറ്റൊരു ഉദ്യോഗസ്ഥൻ ആദരസൂചകമായി നൽകിയത് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ ഒരു പൂച്ചെണ്ടായിരുന്നു. വെറും സാധാരണമായ ഒരു സംഭവമെങ്കിലും ഇത് നടനാതാവട്ടെ, പ്ലാസ്റ്റിക് നിരോധനം ശക്തമായി നിലനിൽക്കുന്ന, മഹാരാഷ്ട്രയിലെ മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലായിരുന്നു.

ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാഗമായി പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു പൂച്ചെണ്ട് സമ്മാനിച്ച ഉദ്യോഗസ്ഥന് 5,000 രൂപ പിഴ. പ്ലാസ്റ്റിക് കണ്ടപാടേ കമ്മിഷണർ പിഴയിടുകയായിരുന്നു. ഔറംഗാബാദ് മുനിസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണറായി ചുമതലയേറ്റ ഐഎഎസ് ഉദ്യോഗസ്ഥൻ അസ്തിക് കുമാർ പാണ്ഡെയെ സ്വാഗതം ചെയ്ത നഗരവികസന വിഭാഗം തലവൻ രാമചന്ദ്ര മഹാജനാണ് ഈ അമളി പറ്റിയത്.

2018 ജൂൺ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ, സ്പൂണുകൾ, പ്ലേറ്റുകൾ, മറ്റു ഡിസ്‌പോസബിൾ സാമഗ്രികൾ എന്നിവയ്ക്ക് കർശന നിരോധനമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തെർമോകോൾ ഉൽപ്പന്നങ്ങൾക്കും നിരോധനമുണ്ട്. സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ഡിസ്‌പോസബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കണമെന്ന് ഈ വർഷം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നതും ശ്രദ്ധേയമാണ്‌.

shortlink

Post Your Comments


Back to top button