Life Style

പൈല്‍സ്! ലക്ഷണങ്ങളും രോഗകാരണങ്ങളും

പൈല്‍സ് മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.

അവിടെ നാഡികള്‍ കുറവായതാണു വേദന കുറയാന്‍ കാരണം. പല കാരണങ്ങള്‍ കൊണ്ട് ഈ രക്തക്കുഴലുകള്‍ വീര്‍ക്കാം. പുറത്തേക്കു തള്ളുന്ന പൈല്‍സ് ആദ്യഘട്ടങ്ങളില്‍ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.

രക്തം വരുകയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. ലക്ഷണങ്ങള്‍ വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചില്‍ അനുഭവപ്പെടുക. മലദ്വാരത്തില്‍ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. വീര്‍ത്ത സിരകളിലെ രക്തം കട്ടിയായാല്‍ അതിശക്തമായ വേദന വരാം.

ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈല്‍സ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകള്‍ മുതല്‍ മലാശയ കാന്‍സറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാല്‍ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാന്‍ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകള്‍ കാണിക്കാന്‍ മടിച്ച് ഒടുവില്‍ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്‌പോള്‍ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളര്‍ച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.

രോഗകാരണങ്ങള്‍ 1. പാരന്പര്യം : മതാപിതാക്കള്‍ക്ക് പൈല്‍സ് ഉണ്ടെങ്കില്‍ മക്കള്‍ക്കും വരാന്‍ സധ്യതയുണ്ട്. 2. ഗര്‍ഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടര്‍ന്നു വിസര്‍ജനത്തിനായ് മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം, അടിവയറ്റില്‍ മര്‍ദം കൂടുന്ന സാഹചര്യങ്ങള്‍ ഇവ രോഗം വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.

3. ദീര്‍ഘ നേരം ഇരുന്നു ചെയ്യുന്ന ജോലികള്‍. 4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.

രോഗമുള്ളവരില്‍ വയറിളക്കവും മലബന്ധവും തുമ്മലും ചുമയുമെല്ലാം രോഗം കൂട്ടാന്‍ കാരണമാക്കും. ചികില്‍സ രോഗകാരണം അടിസ്ഥാനമാക്കിയാണു ചികില്‍സ നിര്‍ദ്ദേശിക്കുന്നത്. * മലബന്ധമാണു രോഗകാരണമെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകള്‍ എന്നാല്‍ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്.

ഭക്ഷണത്തിലെ നാര് എന്നാല്‍ ദഹിപ്പിക്കാന്‍ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അര്‍ഥമുള്ളു. വിസര്‍ജിക്കാന്‍ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്‌പോള്‍ അവ ദഹിച്ചുകഴിഞ്ഞാല്‍ ബാക്കി കാര്യമായൊന്നും വിസര്‍ജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും എല്ലാമാണു കഴിക്കാവുന്ന ഭക്ഷണം.

ധാരാളം വെള്ളം കുടിക്കുക. മലബന്ധം വരാതിരിക്കും. * ഒരേ ഇരിപ്പിരിക്കാതെ ഇടയ്‌ക്കൊക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button