കൊൽക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പൗരനെ പോലും രാജ്യത്തിനു പുറത്താക്കാന്‍ അനുവദിക്കില്ല. തങ്ങള്‍ എല്ലാവരും രാജ്യത്തെ പൗരന്മാരാണ്. എല്ലാവര്ക്കും വോട്ടര്‍ ഐഡിയും തിരിച്ചറില്‍ കാര്‍ഡും ഉണ്ട്. പിന്നെ എന്തിനാണ് വീണ്ടും പൗരത്വം തെളിയിക്കുന്നതെന്നും മമത ചോദിക്കുകയുണ്ടയി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാകില്ല. പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകും മമത കൂട്ടിച്ചേര്‍ത്തു.
Post Your Comments