KeralaLatest NewsNews

കാസർഗോഡിൽ ആറരവയസുകാരിയെ പീഡിപ്പിച്ച കേസ് : അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു

കാസർഗോഡ് : ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയ്ക്ക് ആണ് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Also read : ‘നിരപരാധികളെ പ്രതിയാക്കിയാൽ പിന്നീട് അവരാണ് ഇരയാവുന്നത്’; ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രതവേണമെന്ന് ഹൈക്കോടതി

2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം പീഡനത്തി ഇരയാക്കുകയായിരുന്നു .വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതനുസരിച്ച് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ലൈംഗികപീഡനമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്നേ പ്രതിയെ പോലീസ് പിടികൂടി. ഹോസ്ദുർഗ് പോലീസാണ് കേസന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button