മലയാള ചലച്ചിത്ര ലോകം കഴിഞ്ഞ ദിവസം ചർച്ച ചെയ്‌ത ഏറ്റവും കൗതുകകരമായ വാർത്തയാണ്, നടൻ വിഷ്ണു ഉണ്ണി കൃഷ്ണന്റെ വിവാഹനിശ്ചയവും താരം, മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയാണെന്നുമുള്ളത്. എന്നാൽ, ഇതിൽ പകുതി ശരിമാത്രമാണുള്ളതെന്നാണ് വിഷ്ണു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കല്യാണ കാര്യം ശരിയാണ്, പക്ഷെ, മോഹൻലാലിന് വേണ്ടി താൻ തിരക്കഥ ഒരുക്കുന്നുവെന്നത്, വ്യാജ വാർത്തയാണ്, വിഷ്ണു പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നത്.
‘പുതിയ സ്ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് മോഹന്‍ലാലിനെവെച്ച് ഞാന്‍ ഒറ്റയ്ക്ക് സ്ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ വാര്‍ത്ത വന്നു. ഇത് കേള്‍ക്കുമ്പോള്‍ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. അടുത്ത സ്ക്രിപ്റ്റ് ഞങ്ങള്‍ രണ്ടുപേരും കൂടിയായിരിക്കും എഴുതുക. അതിന്റെ ആലോചനകള്‍ നടക്കുന്നേയുള്ളു. മറ്റെല്ലാ വാര്‍ത്തകളും ഫെയ്ക്ക് ആണ്’-വിഷ്ണു ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നിലവിൽ, മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിഷ്ണു.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, നിത്യഹരിത നായകന്‍,ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലതാരമായിട്ട്, വിഷ്ണു സിനിമയിലേക്ക് അരങ്ങേറിയത്.
നല്ലൊരു തിരക്കഥാകൃത്തുകൂടിയാണ് ഈ താരം. അമര്‍ അക്ബര്‍ അന്തോണി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെയെല്ലാം തിരക്കഥ, വിഷ്ണുവും സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജൂം ചേര്‍ന്നാണ് എഴുതിയത്.
Post Your Comments