Latest NewsIndia

ബില്ല് മത ധ്രുവീകരണത്തിന് കാരണമാകുന്നുവെന്ന് കൊണ്ഗ്രസ്സ്, മഹാരാഷ്ട്രയില്‍ ശിവസേനയുമായും , കേരളത്തില്‍ മുസ്ലീം ലീഗുമായും ബന്ധം സ്ഥാപിക്കും, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: അമിത്ഷായുടെ പരിഹാസം വൈറലാകുന്നു

.മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്‍റെ ആവശ്യം ഇന്നുണ്ടാകുമായിരുന്നില്ല.

ഡല്‍ഹി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്‍കിയ മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു.മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്‍റെ ആവശ്യം ഇന്നുണ്ടാകുമായിരുന്നില്ല.

കോൺഗ്രസാണ് രാജ്യത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കിയതെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ബിൽ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനും മതേതരത്വത്തിനും എതിരാണെന്ന പ്രതിപക്ഷത്തിന്‍റെ വാദത്തെ എതിർക്കുകയായിരുന്നു അദ്ദേഹം. വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ തിങ്കളാഴ്ച ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു ഷാ. നിർദ്ദിഷ്ട നിയമം ഭരണഘടനയുടെ ഏതെങ്കിലും വകുപ്പിന്‍റെ ലംഘനമല്ലെന്നും ആർട്ടിക്കിൾ-14 ബിൽ അവതരിപ്പിക്കുന്നതിന് തടസ്സമല്ലെന്നും ഷാ കൂട്ടിച്ചേർത്തു.

നിയമത്തിന്​ മുമ്പിൽ ജാതി–മത–വർഗ–ലിംഗ–ഭാഷാ ഭേദമന്യേ എല്ലാ പൗരന്മാർക്കും സമത്വം വിഭാവനം ചെയ്യുന്ന ആർട്ടിക്കി​ൾ-14നെ ഈ ബിൽ ലംഘിക്കുന്നുവെങ്കിൽ എന്തിനാണ്​ ന്യൂനപക്ഷങ്ങൾക്ക്​ ഈ രാജ്യത്ത്​ പ്രത്യേക പരിഗണന നൽകുന്നതെന്നും അമിത്​ ഷാ ചോദിച്ചു. അര്‍ദ്ധരാത്രി കഴിഞ്ഞു311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബില്ലിനെ എതിര്‍ത്ത് 80 വോട്ടുകള്‍ രേഖപ്പെടുത്തി. പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം എട്ടുമണിക്കൂറോളം നീണ്ടു.

വിപുലമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ലോക്‌സഭ 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിനെ പിന്തുണച്ച വിവിധ എംപിമാര്‍ക്കും പാര്‍ട്ടികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാംശീകരണത്തിനും മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണ്. ‘ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ .ബില്ലിന്റെ വിവിധ വശങ്ങള്‍ ക്ഷമയോടെ വിശദീകരിച്ചതിന് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button