ദില്ലി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ വലിച്ചു കീറിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍, അതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒവൈസി ചോദിച്ചു.പൗരത്വ ബില്ലിലൂടെ ജിന്നയ്ക്ക് അമിത് ഷാ പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്.
ഇത് വെറും തട്ടിപ്പാണ്. വെറും ബംഗ്‌റാ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. അവര്‍ ആദ്യം പൊതുമിനിമം പരിപാടിയില്‍ മതേതരത്വം കൊണ്ടുവന്നു. ഇപ്പോള്‍ പൗരത്വ ബില്‍ അവതരിപ്പിച്ചു. അത് മതേതരത്വത്തിന് എതിരാണ്. ഇത് അവസരവാദ രാഷ്ട്രീയമാണെന്നും ഒവൈസി ആരോപിച്ചു.മുസ്ലീങ്ങളെ വെറുക്കാന്‍ മാത്രം ഞങ്ങള്‍ എന്താണ് ചെയ്തതെന്നും, ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്തുകൊണ്ട് സഹതാപമില്ലെന്നും ഒവൈസി ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.
ഇത് രണ്ടാം വിഭജനമെന്നാണ് അദ്ദേഹം ബില്ലിനെ സൂചിപ്പിച്ചത്. അതേസമയം പൗരത്വ ബില്‍ നാളെ രാജ്യസഭയില്‍ പരിഗണിക്കും. നാളെ മതിയായ ഭൂരിപക്ഷത്തോടെ സർക്കാർ ഇത് പാസാക്കുമെന്നാണ് സൂചന.
Post Your Comments