മുംബൈ: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക നേതാവും മുന്‍ എം.എല്‍.എയുമായ അരുണ്‍ ഗാവ്‌ലിയുടെ ജീവപര്യന്തം തടവ് ശിക്ഷ ബോംബൈ ഹൈക്കോടതി ശരിവച്ചു.2012 ല്‍ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണു ജസ്‌റ്റിസുമാരായ ബി. പി. ധര്‍മധികരിയും സ്വപ്‌ന ജൊആഹിയും അടങ്ങുന്ന ബെഞ്ച് ശരിവച്ചത്. കേസില്‍ 2008 ലാണ് ഗാവ്‌ലി അറസ്‌റ്റിലായത്. അന്നു മുതല്‍ ജയിലിലാണ്.
2015 ല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 28 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.തുണിമില്‍ തൊഴിലാളിയുടെ മകനായാണു അരുണ്‍ ഗാവ്‌ലിയുടെ ജനനം. മില്ലുകള്‍ പൂട്ടിയതോടെ അയാളുടെ കുടുംബവും പട്ടിണിയിലായി. ഇതോടെ 16-ാം വയസില്‍ അധോലോകത്തിന്റെ ഭാഗമാകുകയായിരുന്നു. അധോലോക നായകന്‍ കരിംലാലയുടെ അനന്തരവന്‍ സമദ് ഖാനെ വധിച്ച രമാ നായിക്കിന്റെ പിന്തുണയോടെയായിരുന്നു തുടക്കം. രാം നായിക് സംഘത്തില്‍ ചേര്‍ന്നു വാടകകൊലയാളിയായി.
1970കളുടെ അവസാനം അധോലോക നേതാവായി.പിന്നീട് അഖില്‍ ഭാരതീയ സേന(എ.ബി.എസ്)യുണ്ടാക്കി രാഷ്‌ട്രീയത്തിലിറങ്ങി. 2004 ല്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടയിലും അധോലോക ബന്ധം തുടര്‍ന്നെന്നാണു പോലീസ് നിലപാട്.2008ലാണ് 30 ലക്ഷം രൂപ വാങ്ങി ശിവസേനാ നേതാവ് കമലാകറിനെ അരുണ്‍ ഗാവ്‌ലിയുടെ കൂട്ടാളികള്‍ വധിക്കുന്നത്. സാഹബ്‌റാവു ഭിന്താഡെ, ബാലാ സുര്‍വെ എന്നിവരാണു കൊലപാതകം നടത്താന്‍ കരാര്‍ നല്‍കിയത്. കെട്ടിടനിര്‍മാണത്തില്‍ കമലാകറിന്റെ എതിരാളികളായിരുന്നു ഇരുവരും.
Post Your Comments