Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife Style

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ പതിവായി ചെയ്യുക

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ പതിവായി ചെയ്യുക

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുപ്പത് വയസ് കഴിയുമ്പോഴേ ചിലരില്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് കാണാം. ചുളിവുകള്‍ ചിലരില്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ തേടിയെത്തുന്ന ചുളിവുകളെ വളരെ എളുപ്പം അകറ്റാനാകും. ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ ചുളിവുകള്‍ എങ്ങനെ അകറ്റാമെന്ന് നോക്കാം.

ചര്‍മത്തിനു ശരിയായ സംരക്ഷണം നല്‍കാത്തതോ കടുത്ത വെയില്‍ അടിക്കുന്നതോ മൂലം മുഖചര്‍മത്തില്‍ അകാലത്തില്‍ ചുളിവുകളുണ്ടാകാം. മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ മറ്റോ തേയ്ക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാല്‍ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോള്‍ എപ്പോഴും വിരലുകള്‍ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. വെയിലേല്‍ക്കുന്നത് കഴിയുന്നതും കുറയ്ക്കുക.

ഉറങ്ങാന്‍ പോകും മുന്‍പ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്യണം. പാല്‍പ്പാടയില്‍ നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകള്‍ അകറ്റാം. പഴച്ചാര്‍ മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും മൃദുത്വം നല്‍കാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയില്‍ ഉപയോഗിക്കാം.

നിത്യവും കുളിക്കും മുന്‍പ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചര്‍മത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്‌സ്ചറൈസര്‍ പുരട്ടണം. ചര്‍മം എന്നെന്നും സുന്ദരമായി സൂക്ഷിക്കാന്‍ ദിവസവും കുളിക്കും മുന്‍പ് മഞ്ഞള്‍, ചെറുപയര്‍, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റുക മാത്രമല്ല കറുപ്പ് നിറവും

shortlink

Post Your Comments


Back to top button