KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ സദാചാര ഗുണ്ടായിസം : തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്‌ക്കെതിരെ നടപടി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയ്ക്കെതിരെ നടപടിയെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും അംഗത്വത്തില്‍ നിന്നും രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read Also : തിരുവനന്തപുരം പ്രസ് ക്ലബ്ബ്‌ സെക്രട്ടറി അറസ്റ്റിൽ

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പൊലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button