KeralaLatest News

അടൂരില്‍ സ്‌കൂളിൽ നിന്ന് മടങ്ങിയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി: രണ്ട് പേര്‍ കസ്റ്റഡിയില്‍

ബലാത്സംഗം പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പത്തനംതിട്ട: അടൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പട്ട് കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘വീണ്ടും ക്യാൻസർ ട്യൂമർ പിടികൂടിയിരിക്കുന്നു, എന്നെ പൂർവാധികം ശക്തിയായി അവൾ പ്രണയിക്കുന്നു’: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ

പെണ്‍കുട്ടി സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേ നിഖില്‍ തന്ത്രപൂര്‍വം സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഹരിനാരായണനാണ് നിഖിലിന് സഹായം ചെയ്തുകൊടുത്തത്. ബലാത്സംഗം പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

shortlink

Post Your Comments


Back to top button