Latest NewsIndia

പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഒവൈസി, ബില്ലിൽ എതിർപ്പുമായി മുസ്ളീം ലീഗും കോൺഗ്രസും, അനുകൂലിച്ച് ശിവസേനയും ടിഡിപിയും

ശിവസേനയും ടിഡിപിയും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു രംഗത്തെത്തി.

പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച തുടരവെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോക്‌സഭ. പൗരത്വ ഭേദഗതി ബില്‍ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞു. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചാണ് ഒവൈസി ബില്‍ കീറിയെറിഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതി ബില്ലിനെ രാജ്യത്തെ 130 കോടി ജനങ്ങള്‍ അനുകൂലിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പുറത്തിറക്കിയ പ്രകടനപ്രതികയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചത് പൗരത്വ നിയമഭേദഗതിയിലുളള ജനങ്ങളുടെ പിന്തുണയെ കാണിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ്, ഇതിനെ മണ്ടത്തരമെന്നാണ് വിളിച്ചത്.ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്ന തുല്യതയ്ക്കുളള അവകാശത്തിന്റെ ലംഘനമാണ് ഈ ബില്‍. ഇത് വിവേചനപരമാണ്.കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ എതിരല്ല.

എന്നാല്‍ ഈ ബില്‍ രാജ്യാന്തര നിയമങ്ങളും ഭരണഘടനയുടെ തത്വങ്ങളും ലംഘിക്കുന്നതാണെന്ന് മനീഷ് തിവാരി പറഞ്ഞു.പൗരത്വ ഭേഭഗതി ഇന്ത്യയെ ഇസ്രായേലാക്കുമെന്നും അമിത് ഷാ ഹിറ്റ്ലര്‍ ആണെന്നുമുള്ള ഒവൈസിയുടെ പരാമര്‍ശം ബിജെപി അംഗങ്ങളെ കുപിതരാക്കി. അവരുടെ ശക്തമായ പ്രതിഷേധം സഭാനടപടികളെ ബഹളമയമാക്കി. തുടര്‍ന്ന് നിരാകരണ പ്രമേയം വോട്ടിനിട്ട് തള്ളി. 82 വോട്ടുകള്‍ക്കാണ് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

വോട്ടെടുപ്പിലൂടെയാണ് ബില്ലിന് സഭ ഇന്ന് അവതരണാനുമതി നല്‍കിയത്. 293 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. എതിര്‍പ്പു പ്രകടിപ്പിച്ചത് 82 പേര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചപ്പോള്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. ഇടതു പാര്‍ട്ടികളും എന്‍സിപിയും മുസ്ലിംലീഗും ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശിവസേനയും ടിഡിപിയും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു രംഗത്തെത്തി.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രാജ്യത്തിന്റെ മതേതരഘടനയ്‌ക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അതു ലംഘിക്കുന്നതായും ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗ് എം പി പികെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം പി സൗഗത റോയ്, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button