മകന്റെ സുഹൃത്തായ കൗമാരക്കാരനുമായി ‘നൂറുകണക്കിന് തവണ’ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഒരു പ്രത്യേക വിദ്യാഭ്യാസ (Special Education Teacher) അധ്യാപികയെ അറസ്റ്റ് ചെയ്തു.
ഫ്ലോറിഡയിലെ കന്റോൺമെൻറിൽ നിന്നുള്ള സൂസൻ വെഡിൽ എന്ന 40 കാരിയാണ് മകന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഇവരുടെ ബന്ധം അരഭിക്കുമ്പോള്‍ കുട്ടിക്ക് പ്രായം 15 വയസ്സായിരുന്നു.
ഒരു വർഷത്തിലേറെയായി താൻ ടീച്ചറുമായി ലൈംഗിക ബന്ധത്തിലായിരുന്നുവെന്ന് കൗമാരക്കാരൻ കഴിഞ്ഞ മാസമാണ് അധികൃതരോട് വെളിപ്പെടുത്തിയത്.
കൗമാരക്കാരന്റെ അഭിപ്രായത്തിൽ, ഈ സമയത്ത് അവന് 15 ഉം വെൽഡിന് 39 ഉം വയസായിരുന്നു ആയിരുന്നു. ബീച്ച്, അധ്യാപികയുടെ വീട്, വീട്, വാഹനം എന്നിവയുൾപ്പെടെ സ്ഥലങ്ങളില്‍ വച്ച് നൂറുകണക്കിന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും വിദ്യാര്‍ത്ഥി പറഞ്ഞു.
ഫ്ലോറിഡയിയില്‍ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പാടാനുള്ള പ്രായം 17 ആണ്.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, കൗമാരക്കാരനും വെഡിലിന്റെ മകനും ഒരുമിച്ച് ഒരു ഫുട്ബോൾ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷം വെഡിലിന്റെ വീട്ടിലേക്ക് മദ്യപാനതിനായി പോകുന്നതിനുമുന്‍പാണ് ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
താൻ ലഹരിയിലാണെന്നും വെഡില്‍ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതായും കൗമാരക്കാരൻ അധികൃതരോട് പറഞ്ഞു.
ആരോപണത്തെത്തുടര്‍ന്ന് തന്റെ ജോലിയിൽ നിന്ന് രാജിവച്ച അതേ ദിവസം തന്നെ 40 കാരിയായ അമ്മയെ അറസ്റ്റ് ചെയ്തതായി എസ്കാംബിയ കൗണ്ടി സ്‌കൂൾ ജില്ലാ സൂപ്രണ്ട് മാൽക്കം തോമസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ വെഡിലിന്റെ ബോണ്ട് 150,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ഡിസംബർ 26 ന് വീണ്ടും കോടതിയിൽ ഹാജരാകണം.
Post Your Comments