ജീവിതശൈലി രോഗങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ അതിസമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് ധ്യാനം. പക്ഷേ
ധ്യാനപലിശീലനത്തിന് ഏറെ പ്രധാനം അതിന് അനുകൂലമായ ചുറ്റുപാട് സജ്ജമാക്കുക എന്നതാണ്. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ലഭ്യമായ ചുറ്റുപാടിനെ ധ്യാനത്തിന് അനുകൂലമായ രീതിയില്‍ സജ്ജീകരിക്കേണ്ടിവരും. ഭൗതിക സാഹചര്യങ്ങള്‍ കഴിയുന്നത്ര സൗമ്യമാക്കി അവടെ പഞ്ചേന്ദ്രിയങ്ങളുടെ ശാന്തമായ അനുഭവത്തിന് ഇടയാക്കുക എന്നതാണ് അന്തരീക്ഷ ക്രമീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശബ്ദത്തിന്റെയും രൂപത്തിന്റെയും ഗന്ധത്തിന്റെയും സ്പര്‍ശത്തിന്റെയും രസത്തിന്റെയും സൗമ്യാനുഭവം ഇതിലൂടെ ലഭ്യമാക്കപ്പെടുന്നു. ധ്യാനപരിശീലനത്തിന്റെ ആരംഭത്തില്‍ അന്തരീക്ഷ സജ്ജീകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഉന്നത ധ്യാനാവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ അനുകൂല അന്തരീക്ഷസൃഷ്ടിക്ക് പ്രസക്തിയില്ലാതാകും. ധ്യാനത്തിനുള്ള ഇരിപ്പിടം തയ്യാറാക്കുന്നതിനും സാമാന്യമായ ശ്രദ്ധ ആവശ്യമാണ്. ഇരിപ്പ് സുഖകരമാകുന്നതാകണം ഇരിപ്പിടം.
ആചാര്യ നിര്‍ദേശമനുസരിച്ച് ഇരിപ്പിടം തറയില്‍ നിന്ന് ഏകദേശം അരയടി ഉയരത്തില്‍ നിരപ്പായ തലത്തിലാകണം. ഇരിപ്പിടത്തിന് മുകളില്‍ പരുത്തി വിരിപ്പോ പുല്‍പ്പായോ വിരിച്ച് പദ്മാസനത്തിലോ അര്‍ദ്ധ പദ്മാസനത്തിലോ സുഖാസനത്തിലോ സ്വസ്ഥമായി നടുവ് നിവര്‍ത്തി ശിരസും നട്ടെല്ലും ലംബമാക്കി വേണം ധ്യാനം തുടങ്ങാന്‍. അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത അന്തരീക്ഷം തെരഞ്ഞടുക്കുന്നതാണ് തുടക്കക്കാര്‍ക്ക് ഉചിതം. ക്ഷുദ്രജീവികള്‍ ശല്യം ഉണ്ടാക്കാത്തതായ ഒരു അന്തരീക്ഷത്തില്‍ സ്വസ്ഥമായിരുന്ന് സ്വന്തം ശ്വാസ നിശ്വാസങ്ങളില്‍ ശ്രദ്ധിച്ച് ചിന്തകളെ ഒഴിവാക്കാന്‍ പഠിക്കുന്നതോടെയാണ് ശരിയായ ധ്യാനത്തിലേക്ക് കടക്കാനാകുക.
Post Your Comments