Latest NewsNewsIndia

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി (26) അന്തരിച്ചു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്നു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്ന ശ്യാമ ഞായാറാഴ്ച്ചയാണ് മരിച്ചത്. കാന്‍സറിനോട് പതിനെട്ട് വയസ് മുതല്‍ തന്റെ സഹോദരി ധീരമായി പൊരുതുകയാണെന്ന് ശ്യാമയുടെ 25ാം ജന്മദിനത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു. പതിനെട്ടാമത്തെ വയസിലാണ് ശ്യാമയ്ക്ക് സ്തനാര്‍ബുദ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഞായാറാഴ്ച്ച ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച് ശവസംസ്‌ക്കാരം നടക്കും. മരണസമയത്ത് നവാസുദ്ദീൻ യുഎസിൽ ‘നോ ലാൻഡ്‌സ് മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button