കൊച്ചി : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് , കൂത്താട്ടുകുളം സന്തുല എന്നീ ആശുപത്രികള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. ആശുപത്രിയില്‍ കടുത്ത പീഡനം നേരിട്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പെണ്‍കുട്ടിയെ കോടതി പരാതിക്കാരനായ യുവാവിനൊപ്പം വിട്ടു.
രക്ഷിതാക്കള്‍ക്കുമെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പിതാവും സഹോദരനും ചേര്‍ന്നാണ് ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച ഹൈക്കോടതി പെരുന്തല്‍മണ്ണ ചെറുകര സ്വദേശിനിയായ പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തന്നെ ബലമായി പിടിച്ചു കൊണ്ട് പോയി പൈങ്കുളം സേക്രട് ഹാര്‍ട്ട്, കൂത്താട്ടുകുളം സന്തുല എന്നീ ആശുപത്രികളില്‍ പൂട്ടിയിട്ട് മരുന്നു നല്‍കിയെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രണയത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് മാതാപിതാക്കള്‍ ആശുപത്രിയിലാക്കിയതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
Post Your Comments