Latest NewsNewsIndia

തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ നിലപാട് വ്യക്തമാക്കാതെ സി പി എം; പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു

ന്യൂഡൽഹി: തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സി പി എം നിലപാട് വ്യക്തമാക്കാത്തതിനാൽ പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു. രാജ്യത്തെ ഏതു പ്രധാന സംഭവത്തിലും കഴിയുന്നത്ര വേഗത്തിൽ പ്രതികരിക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ തയ്യാറാവാറുണ്ട്. രാജ്യത്തേതു മാത്രമല്ല, വിദേശ രാജ്യങ്ങളിലെ സംഭവവികാസങ്ങളിലും പിബി ശക്തവും വ്യക്തവുമായ നിലപാടെടുക്കും. എന്നാൽ തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളായ 4 പേരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ പാർട്ടി മൗനം തുടരുകയാണ്.

സംഭവത്തെക്കുറിച്ച് ഇനിയും പിബി നിലപാടു വ്യക്തമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ട്വിറ്ററിലൂടെ നടത്തിയ പരാമർശങ്ങളാണ് പാർട്ടിയുടെ നിലപാടായി ഇപ്പോൾ നിലവിലുള്ളത്. കഴിഞ്ഞ ദിവസം പിബി ചേരുന്നതിനു മുൻപായിരുന്നു യച്ചൂരിയുടെ ട്വീറ്റുകൾ വന്നത്.

ALSO READ: ബിജെപി എംപിയെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കി

ജനവികാരം, പീഡന–കൊലപാതകത്തിന് ഇരയായ യുവതിയുടെ കുടുംബം സ്വാഗതം ചെയ്തു തുടങ്ങിയ കാരണങ്ങളാണ് പൊലീസ് നടപടിയെ അപലപിച്ചു നിലപാടെടുക്കുന്നതിനോട് ഇവർ വിയോജിച്ചതിനു കാരണമായി സൂചിപ്പിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button