Latest NewsNewsIndia

പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി

ലക്നൗ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാൻ പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമൂഹത്തിൽ സ്ത്രീകൾക്ക് അധികാരം ലഭിക്കണമെന്ന് ഞാൻ പറയുന്നു. പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കാനും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാടാനും രാഷ്ട്രീയത്തിൽ മുന്നോട്ട് വരാനും എന്റെ സഹോദരിമാരോട് ആവശ്യപ്പെടുകയാണ്. അങ്ങനെ ആയാൽ നിങ്ങൾക്ക് അധികാരം ലഭിക്കുകയും സ്വയം പരിരക്ഷിക്കുകയും ചെയ്യാമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Read also: വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടല്‍

ഉന്നാവിൽ കഴിഞ്ഞ 11 മാസത്തിനിടെ 90 ഓളം പീഡനകേസുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിൽ സർക്കാർ കുറ്റവാളികളെ അവസാനം വരെ സംരക്ഷിച്ചിരുന്നു. സ്ത്രീകൾക്ക് ഈ സർക്കാരിൽ എങ്ങനെ വിശ്വാസമുണ്ടാകും. സ്ത്രീകളുടെ സുരക്ഷയെ ഗൗരവമായി കാണണം. സ്ത്രീകൾ ഇന്ന് വീടുകളിൽ നിന്ന് പുറത്തുപോകുന്നതിന് ഭയപ്പെടുന്നു. ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button