Latest NewsKeralaNews

വാളയാർ കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം

പാലക്കാട് : വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം.മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്. റോഡരികിൽ കിടന്ന ഇയാളെ പോലീസ് എത്തിയാണ് പാലക്കാട് ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ദേഹാസകലം പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഒരുകൂട്ടം നാട്ടുകാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . ഇതിന്‍റെ ഭാഗമായാണോ ഈആക്രമണമെന്ന് വ്യക്തമല്ല. പോലീസ് ഉടൻ തന്നെ ഇയാളുടെ മൊഴി രേഖപ്പെടുത്തും ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുക.

Also read : ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ

വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണത്തിൽ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതിയാണ് വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. തെളിവില്ലെന്ന് കണ്ട് മൂന്നാം പ്രതി പ്രദീപ്കുമാറിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button