Latest NewsNewsIndia

വിവാഹ ചടങ്ങിനിടെ നര്‍ത്തകിയെ വെടിവച്ച സംഭവം: ഗ്രാമ പ്രധാനിയടക്കം രണ്ടുപേര്‍ പിടിയില്‍

ആഗ്ര•ത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമ വിവാഹ ചടങ്ങില്‍ നൃത്തം അവസാനിപ്പിച്ചതിന് 27 കാരിയായ നർത്തകിയെ വെടിവച്ച സംഭവത്തില്‍, ആറ് ദിവസത്തിന് ശേഷം ഒരു പ്രാദേശിക ഗ്രാമപ്രധാനിയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.

തിക്ര ഗ്രാമത്തിലെ 45 കാരനായ ഗ്രാമപ്രധാൻ സുധീർ സിംഗ്, 50 കാരനായ ബന്ധു ഫൂൾ സിംഗ് എന്നിവരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 212 (കുറ്റവാളിയെ പാർപ്പിക്കൽ), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

നവംബർ 30 ന് സുധീർ സിംഗ് മകളുടെ വിവാഹത്തിനായി ഒരു ഓർക്കസ്ട്രയെ ഏര്‍പ്പാടാക്കിയിരുന്നു. അവിടെ ഒരു കൂട്ടം യുവതികള്‍ സ്റ്റേജിൽ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ, ക്ഷീണിതയായപ്പോള്‍ നൃത്തം അല്‍പനേരം നിര്‍ത്തി വച്ചു. ഈ സമയമാണ് ഫൂള്‍ സിംഗ് വെടിയുതിര്‍ത്തത്. വെടിവേപ്പില്‍ തടിയെല്ലിന് പരിക്കേറ്റ ഹീനദേവി ആശുപത്രിയില്‍ ചികിത്സയിലാണ്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ആ​ളാ​ണ് വെ​ടി​വ​ച്ച​ത്. നൃ​ത്തം അ​വ​സാ​നി​പ്പി​ച്ചാ​ൽ വെ​ടി​വ​യ്ക്കു​മെ​ന്ന് ഇ​യാ​ൾ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മ​റ്റൊ​രാ​ൾ വെ​ടി​വ​യ്ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​ട്ടെ​ന്ന് യു​വ​തി വെ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണു. സം​ഭ​വ സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന വ​ധു​വി​ന്‍റെ അ​മ്മാ​വ​ൻ​മാ​രാ​യ മി​തി​ലേ​ഷി​നും അ​ഖി​ലേ​ഷി​നും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. ആ​ൾ​ക്കൂ​ട്ടം ഉ​ട​ൻ ത​ന്നെ അ​ക്ര​മി​യെ പി​ടി​കൂ​ടി. എ​ന്നാ​ൽ മ​റ്റൊ​രാ​ൾ രം​ഗ​ത്തെ​ത്തി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി ജീ​പ്പി​ൽ ക​യ​റ്റി​വി​ട്ടു.

shortlink

Post Your Comments


Back to top button