ഹൈദരാബാദ്: തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസവും കുറവാണ്. നന്നായി അധ്വാനിക്കുമായിരുന്നു. കിട്ടുന്ന പണം മദ്യം വാങ്ങിയും ആര്‍ഭാട ജീവിതം നയിച്ചു തീര്‍ക്കുകയാണ് അവര്‍ ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളുടെ ഈ ജീവിത രീതി തന്നെയാണ് കൊലപാതകത്തിന്റെ കാരണമെന്നും നാട്ടുകാർ കരുതുന്നു. പ്രതികളെ പോലീസ് വെടിവച്ച് കൊന്നതിനെ അനുകൂലിക്കുന്നവരാണ് തെലങ്കാനയിൽ ഭൂരിഭാഗം ആളുകളും.
അതേസമയം പ്രതികളുടെ കൊലപാതകം ഹൈദരാബാദില്‍ ചിലര്‍ ആഘോഷമാക്കിയിരിക്കുന്നതിനെതിരെ ചിന്ന കേശവ്‌ലുവിന്റെ ഭാര്യ രേണുക രോഷം പ്രകടിപ്പിച്ചു. തന്റെ ഭര്‍ത്താവിനെ കൊന്നത് പോലെ ഒട്ടേറെ പ്രതികള്‍ ജയിലുകളിലുണ്ട്. അവരെയെല്ലാം വെടിവച്ച് കൊല്ലണം. അതുവരെ തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്നു രേണുക പറഞ്ഞു.ഇവര്‍ ഗര്‍ഭിണിയാണ്. തന്നോട് അനീതിയാണ് പോലീസ് കാണിച്ചതെന്നും രേണുക പറഞ്ഞു. കഴിഞ്ഞദിവസവും രേണുക പോലീസ് വെടിവയ്പ്പിനെതിരെ രംഗത്തുവന്നിരുന്നു.
തന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ലെന്നാണ് കരുതിയത്. അദ്ദേഹം തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചു. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഭര്‍ത്താവിനെ കൊന്ന സ്ഥലത്തേക്ക് എന്നെ എത്തിക്കൂ. അവിടെ വച്ച് എന്നെയും കൊല്ലു എന്നാണ് രേണുക പറഞ്ഞത്.ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികളായി പൊലീസ് അറസ്റ്റു ചെയ്ത നാലുപേരില്‍ ചിന്നകേശവലു മാത്രമാണ് വിവാഹിതന്‍. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതരായത്.
Post Your Comments