തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാകുമെന്ന് സൂചന. സംസ്ഥാനത്ത് ആവശ്യ വസ്തുക്കള്‍ക്ക് വില ഉയര്‍ന്നതോടെയാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായത്.
നാലു വര്‍ഷം മുമ്പ് കണക്കാക്കിയ തുകയാണ് സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇത്രയും തുക പോരാതെ വരുന്നത്.
ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി 300 മില്ലി ലിറ്റര്‍ പാല്‍, ദിവസം ഒരു മുട്ട, ചോറിനൊപ്പം സാമ്പാര്‍, തോരന്‍, പരിപ്പ്, പുളിശേരി, പച്ചടി, കിച്ചടി, ഇങ്ങനെ നീണ്ട് പോകുന്നു സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പുതിയ ഉച്ചഭക്ഷണ മെനു. ഇനി ഇതിനായി ഒരു വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന പണം എത്രയെന്ന് നോക്കാം.
150 കുട്ടികള്‍ വരെ പഠിക്കുന്ന സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ. 500 കുട്ടികള്‍ വരെയുളള സ്‌കൂളില്‍ ഏഴ് രൂപ. അഞ്ഞൂറിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ലഭിക്കുന്നതാവട്ടെ വെറും ആറ് രൂപ. നാല് വര്‍ഷം മുമ്പ് നിശ്ചയിച്ച തുകയാണിത്. ഇതിന് ശേഷം പാലിന് മാത്രം നാല് തവണ വില വര്‍ദ്ധനവുണ്ടായി. മറ്റുളളവയുടെ കാര്യം പറയുകയേ വേണ്ടെന്ന് പ്രധാന അധ്യാപകര്‍ പറയുന്നു.
Post Your Comments