വേനല്‍ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധിയാണ് രാമച്ചം. ഉശീരാസവം എന്ന ഉഷ്ണരോഗങ്ങള്‍ക്കുള്ള ഔഷധി നിര്‍മ്മിക്കുന്നത് രാമച്ചം ഉപയോഗിച്ചുകൊണ്ടാണ്. സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവര്‍ദ്ധക ഔഷധമായും രാമച്ചം ഉപയോഗിക്കുന്നുണ്ട്. വീടുകളില്‍ എന്നും സൂക്ഷിച്ചുവയ്ക്കുന്നത് നല്ലതാണ്. വിയര്‍പ്പിനെ ശമിപ്പിക്കുകയും വിയര്‍പ്പിന്റെ ഗന്ധം കുറയ്ക്കുകയും ചെയ്യുന്നതാണ് രാമച്ചം ദാഹശമിനിയായി ഉപയോഗിക്കുന്നതിന്റെ കാരണം. ദഹനം വേഗത്തിലാക്കാനും ഇതുസഹായിക്കും. തളര്‍ച്ച കുറയ്ക്കും. വിയര്‍പ്പ് ദുര്‍ഗന്ധം കുറയ്ക്കാന്‍ രാമച്ചം ദേഹത്ത് അരച്ചുപുരട്ടാറുമുണ്ട്. വ്രണങ്ങളും മറ്റും ഉണങ്ങുന്നതിനും രാമച്ചം പുരട്ടുന്നത് സഹായിക്കും. രാമച്ചം പുകയ്ക്കുന്നത് പണ്ടുകാലത്ത് വീടുകളില്‍ ശീലമാക്കിയിരുന്നു. സുഗന്ധം നിറയ്ക്കാനും കൊതുകുശല്യവും കുറയ്ക്കുന്നതിനും ഗുണകരമാകും ഇത്. കുട്ടികളുള്ള വീടുകളില്‍ രോഗാണുക്കളെ അകറ്റുന്നതിനും രാമച്ചം പുകയ്ക്കും
Post Your Comments