തിരുവനന്തപുരം: സംസ്ഥാന പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തി. ഈ കാര്യത്തില്‍ സ്വകാര്യ കമ്പനികളുടെ ടെന്റര്‍ ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷവുമായി വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടപാടില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം,
Read Also : സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കല്‍ കരാറില്‍ ദുരൂഹത : മുഖ്യമന്ത്രിക്ക് പരാതി
സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്റ്ററിന്റെ ആവശ്യമുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സ് ലിമിറ്റഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. ഇത് വിശദമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങിയ സമിതിയാണ് പഠനം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു. പവന്‍ ഹാന്‍സ് രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഹെലി കോപ്റ്റര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments