KeralaLatest NewsNews

ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ? അവര്‍ സിപിഎം പ്രവര്‍ത്തകരല്ല മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് : അലനും താഹയ്ക്കും എതിരെ തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ? അവര്‍ സിപിഎം പ്രവര്‍ത്തകരല്ല മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് : അലനും താഹയ്ക്കും എതിരെ തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അവര്‍ സിപിഎം പ്രവര്‍ത്തകരല്ല മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്, അലനും താഹയ്ക്കും എതിരെ തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.. അവര്‍ മാവോയിസ്റ്റുകളാണെന്ന പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

Read Also : യുഎപിഎ കേസ്: അലനും താഹയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബി

വിദേശ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട്ട് അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ‘ഏതു പാര്‍ട്ടി പ്രവര്‍ത്തകര്‍” എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. വ്യക്തമായില്ല, ഏതു പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നു ചോദിച്ച മുഖ്യമന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിച്ചപ്പോള്‍ അലനെയും താഹയെയും തള്ളിപ്പറയുകയായിരുന്നു.

”അവര്‍ സിപിഎം പ്രവര്‍ത്തകര്‍ അല്ല, മാവോയിസ്റ്റു പ്രവര്‍ത്തകരാണ്. ഇക്കാര്യം പരിശോധനയിലൊക്കെ വ്യക്തമായതാണ്” -മുഖ്യമന്ത്രി പറഞ്ഞു. അലനെയും താഹയെയും തള്ളി നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button