കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിലാണ് ഇരുവിഭാഗങ്ഹളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ജില്ലാ കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് ഇല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
Read Also : ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം : മൃതദേഹം സംസ്‌ക്കരിച്ചവര്‍ക്കെതിരെ കേസ്
പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിഭാഗം പള്ളിക്കകത്ത് തമ്പടിച്ചിരിക്കുകയാണ്. അതിനിടെ മതില്‍ ചാടി പളളിയില്‍ കടക്കാന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിശ്വാസിയെ പൊലീസ് ബലമായി പിടിച്ചിറക്കി. ഗേറ്റിന് മുന്നില്‍ പന്തല്‍ കെട്ടാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം പൊലീസ് തടഞ്ഞു. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുത്ത് ഇന്നലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്.
Post Your Comments