Latest NewsNewsIndia

ഭാര്യയുടെ ചികിത്സ ചിലവ് താങ്ങാനാകുന്നില്ല : ഭർത്താവ് ചെയ്തത് കൊടും ക്രൂരത

പനാജി : ചികിത്സ ചിലവ് താങ്ങാനാകുന്നില്ല, ഭാര്യയെ ഭർത്താവ് ജീവനോടെ കുഴിച്ച്മൂടി. താന്‍വിയെന്ന സ്ത്രീയാണ് മരിച്ചത്. നോർത്ത് ​ഗേവയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുക്കാറാം എന്നായാളെ പോലീസ് അറസ്റ്റ് ചെയ്തു. തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സ്ഥലത്താണ് ഭാര്യ യെ ഇയാള്‍ ജീവനോടെ കുഴിച്ചിട്ടത്. ഇവിടത്തെ തൊഴിലാളികളായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Also read : ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ

പലതരം ജോലികൾ ചെയ്ത് ജീവിക്കുന്ന തുക്കാറാമിന് ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാകാതെ വന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ തടഞ്ഞിരുന്നു. ഐപിസിയിലെ വ്യത്യസ്ഥ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തുവെന്നും തുടരന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button