Life StyleHealth & Fitness

സൗന്ദര്യത്തിനും നെയ്യ് വളരെയധികം ഗുണം ചെയ്യും

നെയ്യ് ശരീരത്തിന് നൽകുന്ന പല ആരോഗ്യ ഗുണങ്ങളും ആർക്കും അറിയില്ല. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ, നെയ്യ് നമുക്ക് നൽകുന്ന ഗുണങ്ങൾ ഒട്ടനവധിയാണ്. സൗന്ദര്യം കാത്ത് സൂക്ഷിക്കാനും നെയ്യ് മതി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഉള്ളിൽ കഴിക്കാൻ മാത്രമല്ല, ചർമത്തിന്റെ പുറത്ത് പുരട്ടാനും വളരെ മികച്ച ഉപാധിയാണ് നെയ്യ്. വിലയേറിയ ക്രീമുകൾ വാങ്ങി പുരട്ടുന്നതിനു പകരം ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ നെയ്യ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

ഉറക്കക്കുറവും മറ്റും നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും കറുത്ത നിറം അവശേഷിപ്പിക്കാൻ കാരണമാകുന്നു. നിങ്ങളുടെ മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെ കെടുത്തിക്കളയുന്നതാണ് ഇത്. ഈ പ്രശ്നം പരിഹരിക്കാനും നെയ്യ് ഉപയോഗിക്കാം. ഇതിനായി ഒരല്പം നെയ്യ് എടുത്ത് കണ്ണുകളുടെ താഴെ പുരട്ടുക. വിരലുകൾ ഉപയോഗിച്ച് മൃദുവായി അൽപനേരം മസ്സാജ് ചെയ്യാം. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് ഇത് തുടച്ച് നീക്കാവുന്നതാണ്. പതിവായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ മികച്ച ഫലം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button