ലോകപ്രശസ്തമായ പേള്‍ഹാര്‍ബര്‍ സൈനിക താവളത്തില്‍ യുഎസ് നാവികന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പ്രതിരോധ വകുപ്പ് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ജീവനക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് മരിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ പേള്‍ഹാര്‍ബറില്‍ ബോംബിട്ടതിന്റെ ഓര്‍മപുതുക്കല്‍ ചടങ്ങിനു മൂന്നു ദിവസം ശേഷിക്കേയാണ് ഈ വെടിവെയ്പ്പ് നടന്നിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗര്യയയും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്.
എന്നാല്‍ സൈനികന്‍ വെടിയുതിര്‍ത്തതെന്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സൈനിക വേഷത്തിലായിരുന്ന ഉദ്യോഗസ്ഥന്‍ മറ്റു രണ്ട് പേരെ കൊന്നതിനു ശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മരിച്ചവരുടേയും നാവികന്റെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പേള്‍ഹാര്‍ബര്‍ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന യൂഎസ്എസ് കൊളംബിയ അന്തര്‍വാഹിനിയിലെ സൈനികനാണ് ഇയാള്‍.
Post Your Comments