ജയ്പൂർ : കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ ലഭിച്ച പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അനുമതി നല്‍കരുതെന്നും പാർലമെന്റാണ് ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read : പ്രതികളെ വെടിവച്ച് കൊന്ന സംഭവം : പ്രതികരണവുമായി വി.സി.സജ്ജനാര്‍
ഇക്കാര്യം നിയമനിര്‍മ്മാണ സഭ പരിശോധിക്കണം. സ്ത്രീകള്ക്കെതിരേഅതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്‍കുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്നു ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ പാര്ലമെന്റ്നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
നിർഭയ കേസിലെ പ്രതികളിൽ ഒരാൾ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര സർക്കാർ ശുപാർശ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ശുപാർശ രാഷ്ട്രപതി ഭവന് കൈമാറിയത്. ഉടൻ തന്നെ രാഷ്ട്രപതി ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദയാഹർജി നൽകിയത്.
Post Your Comments